മട്ടന്നൂർ കല്ലേരിക്കരയില്‍ പഴശി കനാലിലെ മരകൊമ്ബില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
മട്ടന്നൂർ കല്ലേരിക്കരയില്‍ പഴശി കനാലിലെ മരകൊമ്ബില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശി ഷമീലിനെ (40) യാണ് മരിച്ചത്. 01-10-2019ന് രാവിലെ 10.30 ഓടെയാണ് മട്ടന്നൂര്‍ തലശേരി റോഡില്‍ നിന്ന് കല്ലേരിക്കര വിമാനത്താവളത്തിലേക്ക് പോകുന്ന റോഡരികിലെ കനാല്‍ മര കൊമ്ബിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടുമുണ്ടിലാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. വാഹനത്തില്‍ പോകുന്നവരാണ് മൃതദേഹം കണ്ടത്. രാവിലെ യുവാവിനെ റോഡില്‍ കണ്ടവരുണ്ട്. സംഭവമറിഞ്ഞ് മട്ടന്നൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.പരേതനായ ഹാഷിം-സുബൈദ ദമ്ബതികളുടെ മകനാണ്. ഭാര്യ: നദീറ (നാലാങ്കേരി). മക്കള്‍: ഷാന, മുഹമ്മദ് സിനാന്. സഹോദരങ്ങള്‍: ഷംന, ഷമീര്‍.
ليست هناك تعليقات
إرسال تعليق