പയ്യന്നൂരിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത മുന്നൂറോളം പേർ കുടുങ്ങി
പയ്യന്നൂരിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയതോടെ നിയമംലംഘിച്ച് വാഹനം കൈകാര്യം ചെയ്യുന്നവരും ഹെൽമറ്റില്ലാതെ യാത്ര ചെയ്തവരും കുടുങ്ങി.
ഹെൽമറ്റില്ലാതെ യാത്ര ചെയ്ത മുന്നൂറോളം പേരാണ് പിഴ നോട്ടീസ് കൈപ്പറ്റിയത്. ടൗണിലൂടെ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പോലീസ് സി. സി. ടി. വിയുടെ സഹായത്തോടെ വാഹന നമ്പർ കണ്ടെത്തി നോട്ടീസ് അയയ്ക്കുകയാണ് പോലീസ്.
കർശന നിലപാട് സ്വീകരിച്ചതോടെ മുന്നൂറോളം പേരാണ് കുറച്ചു ദിവസങ്ങളിൽ പോലീസിന്റെ പിടിയിലായത്. നൂറോളം പേർ കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി പിഴത്തുക നൽകി.
ട്രാഫിക് നിയമം കർശനമാക്കിയതോടെ ഇരുചക്ര വാഹന അപകടം കുറഞ്ഞിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ ചില സമയങ്ങളിൽ രണ്ടു മൂന്നു പേരും ഹെൽമറ്റില്ലാതെയും അമിതവേഗത്തിലും ബൈക്കിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർ വാഹനം കൈകാര്യം ചെയ്യുകയാണെങ്കിൽ രക്ഷിതാക്കളും പ്രതികളാകും.
പോലീസ് നടപടി വരും ദിവസങ്ങളിൽ കൂടുതൽ കർശനമാക്കാൻ ആണ് തീരുമാനം.
No comments
Post a Comment