Header Ads

  • Breaking News

    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കുന്ന ചൈനീസ് കമ്പനിയായ ഷവോമിയുടെ മറ്റൊരു മികച്ച മോഡല്‍ വിപണിയിലേക്ക്



    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കുന്ന ചൈനീസ് കമ്പനിയായ ഷവോമിയുടെ മറ്റൊരു മികച്ച മോഡല്‍ വിപണിയിലേക്ക്. റെഡ്മി 8 എന്ന മോഡലാണ് ഷവോമി ഇന്ത്യയില്‍ എത്തിക്കുന്നത്. 10 കോടി ഫോണുകള്‍ ഇന്ത്യയില്‍ വില്‍പന തികയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഓഫറുകളും കമ്പനി നല്‍കുന്നു.

    പിന്നില്‍ ഇരട്ട ക്യാമറയുമായാണ് റെഡ്മി 8 എത്തുന്നത്. 12 എംപി, 2എംപി സെന്‍സറുകളാണ് ക്യാമറയ്ക്കുള്ളത്. മുന്നില്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ. എഐയും ഗൂഗിള്‍ ലെന്‍സും അടങ്ങിയതാണ് ക്യാമറകള്‍.

    6.22 ഇഞ്ച് വലിപ്പമുള്ള എച്ച്ഡി ഡിസ്‌പ്ലേ നോച്ച് അടങ്ങിയതാണ്. ഷവോമിയുടെ മികച്ച ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ പിന്നില്‍. ഒട്ടുമിക്ക മോഡലിലും ഉള്ളതുപോലെ ഐആര്‍ ബ്ലാസ്റ്റര്‍ മുന്നിലുണ്ട്.

    സ്‌നാപ് ഡ്രാഗണ്‍ 439 ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണിനുണ്ട്. 3 ജിബി റാം, 32 ജിബി ആന്തരിക സംഭരണ ശേഷി, 4 ജിബി റാം, 64 ജിബി ആന്തരിക സംഭരണ ശേഷി എന്നിങ്ങനെയാണ് വേരിയന്റുകള്‍. 5000 എംഎഎച്ച് ബാറ്ററി 18 വാട്ട് ക്വിക് ചാര്‍ജ്ജ് പിന്തുണയ്ക്കുന്നതാണ്. എന്നാല്‍ 10 വാട്ട് ചാര്‍ജ്ജറാണ് ബോക്‌സില്‍ ഉണ്ടാവുക.

    3 ജിബി റാം വേരിയന്റിന് 7,999 രൂപയാണ് വില. 4 ജിബി റാം വേരിയന്റിന് 8,999 രൂപ വിലനല്‍കിയിരിക്കുന്നു. എന്നാല്‍ 10 കോടി ഫോണുകള്‍ ഇന്ത്യയില്‍ വിറ്റതുമായി ബന്ധപ്പെട്ട് ഷവോമി 4 ജിബി റാം ഫോണിന് 1000 രൂപ കിഴിവ് നല്‍കുന്നു. അതായത് 8000 രൂപയ്ക്ക് ഇപ്പോള്‍ 4 ജിബി റാം വേരിയന്റ് സ്വന്തമാക്കാം. ആദ്യത്തെ 50 ലക്ഷം യൂണിറ്റുകള്‍ക്കാണ് ഈ ഓഫര്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad