Header Ads

  • Breaking News

    വാളയാറിലെ കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം നടത്തണം: ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ



    തിരുവനന്തപുരം: വാളയാറിലെ കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന് ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തണം, കേരളത്തിൽ ആസിഫമാർ ഉണ്ടാകാൻ പാടില്ല. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഇല്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തണമെന്നും ഇടതു പക്ഷത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഈ കേസ് മാറാൻ പാടില്ലെന്നും ആനി രാജ പറഞ്ഞു.

    അതേസമയം കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ പൊലീസ് അപ്പീല്‍ നല്‍കും. എജിയുടെ നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അപ്പീല്‍ സമര്‍പ്പിക്കുന്നതെന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ് സുരേന്ദ്രന്‍ വ്യക്തമാക്കി.

    വാളയാറില്‍ പീഡനം മൂലം സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ 4 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പീഡനം നടന്നതിന്റെ തെളിവുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍‌ട്ടിലുണ്ടായിട്ടും കേസ് വിജയിക്കാത്തത് പ്രേസിക്യൂഷന്റെയും പൊലീസിന്റെയും വീഴ്ചയാണെന്നായിരുന്നു വിലയിരുത്തല്‍.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad