Header Ads

  • Breaking News

    വാളയാർ പീഡനക്കേസ്: പുനരന്വേഷണമാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ



     വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പുനരന്വേഷണമാണ് വേണ്ടതന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.
    വാളയാർ വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂഗ് ഗോയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി. പ്രത്യേക സംഘത്തെ വാളയാറിലേക്ക് അയക്കണമെന്ന് അധ്യക്ഷനോട് മന്ത്രി ആവശ്യപ്പെട്ടു.
    കേസിൽ പ്രോസിക്യൂഷൻ നിലപാട് അടക്കം പരിശോധിക്കപ്പെടണമെന്നും പോക്‌സോ കേസിൽ നിരപരാധിത്തം തെളിയിക്കേണ്ടത് പ്രതികളുടെ ഉത്തരവാദിത്തമാണെന്നത് കോടതി പരിഗണിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
    സംസ്ഥാന ബാലാവകാശ കമ്മീഷനിലെ നിയമനങ്ങൾ കേന്ദ്ര നിയമങ്ങൾ അനുസരിച്ചാണോയെന്ന് പരിശോധിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാനഭരണം രണ്ട് ഡിവൈഎഫ്‌ഐകാർക്ക് വേണ്ടി നഷ്ടപ്പെടുത്തണോയെന്ന് സർക്കാർ തീരുമാനിക്കണം. സാംസ്്കാരിക നായകർക്ക് 365 ദിവസവും പ്രതികരിക്കാൻ ശേഷിയുണ്ടാകണമെന്നും മുരളീധരൻ വ്യക്തമാക്കി.
    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad