നാളെ കണ്ണൂര്‍ ഇറച്ചി ബന്ദ്; കലക്ടറേറ്റിലേക്ക് മാര്‍ച്ച്
സര്‍ക്കാറിന്റെ പുതിയനയത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ ഇറച്ചിക്കടകള്‍ നാളെ അടച്ചിടുമെന്ന് മീറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ് ടി യു) ജില്ലാ കമ്മിറ്റി ഭാരവാഹികളായ വി കെ സി അബ്ദുല്‍മജീദ്, സാജിര്‍ ചാലാട്, റഷീദ് ഇരിട്ടി എന്നിവര്‍ അറിയിച്ചു. ആധുനിക അറവുശാലകള്‍ ഉടന്‍ നിര്‍മ്മിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക, തുകല്‍ വില തകര്‍ച്ചക്ക് പരിഹാരം കാണുക, പശുക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. ആദ്യഘട്ട പ്രക്ഷോഭമെന്ന നിലയില്‍ സൂചനാ പണിമുടക്കിന് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ കാലത്ത് 10ന് ഇറച്ചി വ്യാപാരികളും തൊഴിലാളികളും കലക്ട്രേറ്റ് മാര്‍ച്ച് നടത്തും. എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം മാര്‍ച്ച് ഉദ്ഘാടനം ചെയ്യും കെ പി മൂസഹാജി, ആലിക്കുഞ്ഞി പന്നിയൂര്‍, വി പി വമ്പന്‍, സി ഉമ്മര്‍ അന്‍സാരി തില്ലങ്കേരി, കെ പി താഹിര്‍, സി സമീര്‍, ഫാറൂഖ് വട്ടപ്പൊയില്‍ തുടങ്ങിയവര്‍ സംസാരിക്കും.
No comments
Post a Comment