ശക്തമായ മഴയിൽ മുങ്ങി തെരഞ്ഞെടുപ്പ്; വെള്ളക്കെട്ടും വെളിച്ചക്കുറവും മൂലം എറണാകുളത്തെ ആറ് ബൂത്തുകൾ മാറ്റിസ്ഥാപിച്ചു
എറണാകുളം: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിനെ തിരിച്ചടിയാകുന്നു. വോട്ട് രേഖപ്പെടുത്തുന്നത് പ്രയാസമായ എറണാകുളം മണ്ഡലത്തിലെ ആറ് ബൂത്തുകൾ മാറ്റിസ്ഥാപിച്ചു. മഴയേത്തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെടുകയും വെളിച്ചക്കുറവ് അനുഭവപ്പെടുകയും ചെയ്തതോടെയാണ് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചത്.
എറണാകുളത്തെ 122, 123 എന്നീ ബൂത്തുകളിലെ വോട്ടെടുപ്പ് വൈകുമെന്നാണ് വിവരം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 76.19 ഉം, എറണാകുളത്ത് 71.6ഉം, അരൂരില്‍ 85.43ഉം കോന്നിയില്‍ 73.19 ഉം വട്ടിയൂര്‍ക്കാവില്‍ 69.83 ശതമാനവുമായിരുന്നു പോളിംഗ്. മഞ്ചേശ്വരത്ത് എംഎല്‍എയായിരുന്ന പി ബി അബ്ദുള്‍ റസാക്കിന്റെ മരണത്തെതുടര്‍ന്നും മറ്റിടങ്ങളില്‍ സിറ്റിങ് എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് വന്നത്.
www.ezhomelive.com
No comments
Post a Comment