Header Ads

  • Breaking News

    ഇതിനെ ഫോണ്‍ എന്ന് വിളിക്കണ്ട'; മൈക്രോ സോഫ്റ്റിന്റെ സര്‍ഫെയ്സ് ഡ്യുവോ എത്തുന്നു



    വിന്‍ഡോസ് സ്മാര്‍ട്ഫോണുകളുടെ നിര്‍മാണം അവസാനിപ്പിച്ചതിന് ശേഷം രണ്ട് സ്‌ക്രീനുകളിലൊതുങ്ങുന്ന കംപ്യൂട്ടര്‍ ഉപകരണവുമായി എത്തുകയാണ്‌ മൈക്രോ സോഫ്റ്റ്. ഉപകരണത്തെ ഫോണ്‍ എന്ന് കമ്പനി പറയുന്നില്ലെങ്കിലും കോള്‍ ചെയ്യാനും സന്ദേശങ്ങള്‍ അയക്കാനും ഈ ഉപകരണത്തിലൂടെ സാധിക്കും. മടക്കിവെക്കാവുന്ന രണ്ട് സ്‌ക്രീനുകളുള്ള കംപ്യൂട്ടര്‍ ഉപകരണം എന്നാണ് സര്‍ഫെയ്സ് ഡ്യുവോയെ കമ്പനി വിശദീകരിക്കുന്നത്. മടക്കി ഉപയോഗിക്കാവുന്ന ഉപകരണമാണെങ്കിലും ഫോള്‍ഡബിള്‍ സ്‌ക്രീന്‍ അല്ല ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 5.6 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകളാണ് ഇതിലുള്ളത്. മധ്യഭാഗത്തായി പ്രത്യേകം രൂപകല്‍പന ചെയ്ത വിജാഗിരിയിലാണ് ഈ രണ്ട് സ്‌ക്രീനുകളേയും ബന്ധിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓഎസിലാണ് ഇതിന്റെ പ്രവര്‍ത്തനം. വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമാണ് എന്നതാണ് ആന്‍ഡ്രോയിഡ് ഓഎസ് ഉപയോഗിക്കാനുള്ള കാരണമെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ പറയുന്നു. സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കള്‍ പരീക്ഷിക്കാത്ത രൂപകല്‍പനയാണ് സര്‍ഫേയ്സ് ഡ്യുവോയുടെ ഒരു സവിശേഷത. 2020 ഡിസംബറോടെ സര്‍ഫെയ്സ് ഡ്യുവോ വിപണിയിലെത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad