കൊച്ചി വെള്ളക്കെട്ട്; സര്‍ക്കാരിനാണ് കൂടുതല്‍ ഉത്തരവാദിത്തം: മുല്ലപ്പള്ളി രാമചന്ദ്രന്‍
എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ടിന് സര്‍ക്കാരിനാണ് കൂടുതല്‍ ഉത്തരവാദിത്തമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോര്‍പറേഷനെക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം സര്‍ക്കാരിന്റെ വകുപ്പുകള്‍ക്കാണെന്ന് മുല്ലപ്പള്ളി മനോരമ ന്യൂസിനോട് പറഞ്ഞു. കനത്ത മഴയാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. ഹൈക്കോടതി പരാമര്‍ശങ്ങളോട് പ്രതികരിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതിനിടെ കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തില്‍ നഗരസഭയ്ക്കെതിരെ നിശിതവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് ദൗത്യസംഘം രൂപീകരിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. വിഷയം ചര്‍ച്ച ചെയ്യുന്നതിന് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.
No comments
Post a Comment