Header Ads

  • Breaking News

    പുതിയങ്ങാടി ചൂട്ടാട് ബീച്ചിൽ ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുങ്ങുന്നു


    പുതിയങ്ങാടി ചൂട്ടാട് ബീച്ചിൽ ഡിടിപിസിയുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിച്ചു തുടങ്ങി. പാര്‍ക്കിനോട് ചേര്‍ന്ന കടല്‍ഭാഗത്ത് മൂന്ന് മുന്നറിയിപ്പ് ബോര്‍ഡുകളും ലൈഫ് ഗാര്‍ഡിനെ നിയമിക്കുന്നത് വരെ പാര്‍ക്ക് നടത്തിപ്പുകാരന്‍ താത്കാലികമായി ഒരാളെയും ഇവിടെ നിയമിച്ചിട്ടുണ്ട്. കടല്‍ഭാഗം കയര്‍ കെട്ടി തിരിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം കടലില്‍ കുളിക്കവേ മദ്രസ വിദ്യാര്‍ഥി മരിച്ചതോടെ ഡിടിപിസിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ലൈഫ് ഗാര്‍ഡിനെ നിയമിക്കണമെന്ന ആവശ്യവുമായി ടി.വി രാജേഷ് എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, മാധ്യമങ്ങള്‍ എന്നിവര്‍ രംഗത്ത് വന്നതോടെയാണ് ഡിടിപിസി സുരക്ഷാ ക്രമീകരണം ഒരുക്കുവാന്‍ തയ്യാറായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad