എരിപുരം താഴെയിൽ ബസ്ബേയും കാത്തിരിപ്പു കേന്ദ്രവുമില്ല; യാത്രക്കാർ ദുരിതത്തിൽ
പഴയങ്ങാടി:
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് നവീകരിച്ചതിനെത്തുടർന്ന് വാഹനം കടന്നുപോകുന്ന റോഡിൽ എരിപുരം താഴെ യാത്രക്കാർക്ക് കയറിനിൽക്കാൻ ബസ് കാത്തിരിപ്പുകേന്ദ്രമോ, ബസ്‌ബേയോ ഇല്ലാത്തത് വലിയ ദുരിതമായി മാറുന്നു.
കെ.എസ്.ടി.പി. റോഡിലെ പ്രധാന കവലയാണിത്. പഴയങ്ങാടി, പിലാത്തറ ഭാഗങ്ങളിൽനിന്നായി വരുന്ന യാത്രാ ബസ്സുകൾക്ക് എരിപുരം താഴെ നിർത്താൻ കൃത്യമായ ബസ്‌ബേ ഇല്ലാത്തതും മഴയത്തായാലും വെയിലത്തായാലും കയറിനിൽക്കാനൊരിടമില്ലാത്തതുമാണ് വലിയ ബുദ്ധിമുട്ടായിമാറുന്നത്. ട്രാഫിക് ഐലൻഡിനടുത്തായിട്ടായിരിക്കും പലപ്പോഴും യാത്രക്കാരെ ഇറക്കാനായും കയറ്റാനായും ബസ്സുകൾ നിർത്തുന്നത്. ഇത് പലപ്പോഴും പിന്നാലെ വരുന്ന വാഹനങ്ങൾക്ക് മാർഗതടസ്സവും ഗതാഗതക്കുരുക്കിനുതന്നെ ഇടയാകുന്നുമുണ്ട്.www.ezhomelive.com
പഴയങ്ങാടി പോലീസ് സ്റ്റേഷൻ, ഏഴോം, മുട്ടം ഭാഗത്തേക്ക് പോകേണ്ടുന്നവർ, സബ്ബ് രജിസ്ട്രാർ ഓഫീസ്, കോളേജ് ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് പോകേണ്ടവരും ഈ ബസ്‌സ്റ്റോപ്പിനെയാണ് ആശ്രയിക്കേണ്ടിവരുന്നത്. ഇവിടെനിന്ന് ബസ്സിൽ കയറുന്നവർക്ക് മതിയായ സൗകര്യമൊരുക്കുന്നതോടൊപ്പം ബസ്സുകൾ കൃത്യമായ സ്ഥലത്ത് നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്നതാണ് ആവശ്യം.
No comments
Post a Comment