തളിപ്പറമ്പിൽ അധ്യാപികയ്ക്ക് മർദ്ദനം: വിദ്യാര്‍ത്ഥിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്
തളിപ്പറമ്പിൽ കോളേജ് അദ്ധ്യാപികയെ മര്‍ദ്ദിച്ച സംഭവത്തിൽ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തളിപ്പറമ്പ് സര്‍ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി ഇരിക്കൂറിലെ മുഹമ്മദ് ഇജാസിനെതിരെ (20)യാണ് തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കഴിഞ്ഞ സെപ്തംബര്‍ 30ന് അധ്യാപിക ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു കൊണ്ടിരിക്കെ അവിടെയെത്തിയ ഇജാസിനോട് ക്ലാസിന് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് അധ്യാപികയെ മർദിച്ചത്. അധ്യാപിക പ്രിന്‍സിപ്പാളിന് പരാതി നൽകുകയും തുടർന്ന് പോലീസിന് കൈമാറുകയുമായിരുന്നു. നിരന്തരമായി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനവും മറ്റ് പ്രശ്‌നങ്ങളും നടക്കുന്ന സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ക്ലാസ് മുറിക്ക് സമീപം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പോകരുതെന്ന് കര്‍ശനിര്‍ദ്ദേശമുണ്ടായിരുന്നു. അത് ലംഘിച്ച് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഇജാസ് ഒന്നാം വര്‍ഷ ക്ലാസില്‍ എത്തിയത് ചോദ്യം ചെയ്തപ്പോഴാണ് പ്രകോപിതനായി അധ്യാപികയെ അക്രമിച്ചത്.
No comments
Post a Comment