ഓർത്തഡോക്സ് വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായി എൻഡിഎ നേതൃത്വം
പത്തനംതിട്ട:
ത്രികോണ മത്സരം നടക്കുന്ന കോന്നിയിൽ ഓർത്തഡോക്സ് വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായി എൻഡിഎ നേതൃത്വം. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ അങ്കമാലി അതിരൂപതയിൽ നിന്നുള്ള വൈദികനെ തന്നെ എൻഡിഎ രംഗത്തിറക്കി. അങ്കമാലി അതിരൂപതയിലെ ഫാദർ വർഗീസാണ് എൻഡിഎക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയത്.
സഭാ തര്‍ക്കത്തിൽ ഇടത് വലത് മുന്നണികളിൽ നിന്ന് ഓര്‍ത്ത്ഡോക്സ് സഭ നേരിട്ടത് വലിയ അനീതിയാണെന്നാണ് ഫാദര്‍ വര്‍ഗീസിന്റെ വിശദീകരണം. അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പഴന്തോട്ടം പള്ളിയിലെ വികാരി കൂടിയായ ഇദ്ദേഹം കോന്നിയിലെ എൻഡിഎ ഓഫീസിലെത്തി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് പ്രചാരണത്തിനിറങ്ങിയത്. കോന്നിയുടെ ചുമതലയുള്ള എഎൻ രാധാകൃഷ്ണൻ അടക്കമുള്ള ബിജെപി നേതാക്കൾ കഴിഞ്ഞ ദിവസം കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
www.ezhomelive.com
No comments
Post a Comment