Header Ads

  • Breaking News

    കണ്ണൂര്‍ ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്; മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോവരുത്



    കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 45 മുതല്‍ 65 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്ക് കിഴക്ക് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള തീരത്തും ലക്ഷദ്വീപ് തീരത്തും അടുത്ത 48 മണിക്കൂറില്‍ പോവരുതെന്നാണ് മുന്നറിയിപ്പ്.

    No comments

    Post Top Ad

    Post Bottom Ad