വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് എൻഎസ്എസ് കോണ്‍ഗ്രസിനുവേണ്ടി വോട്ടുപിടിക്കുന്നു; കോടിയേരി
തിരുവനന്തപുരം:
എൻഎസ്എസ് നേതൃത്വം യുഡിഎഫിന്റെ രക്ഷകരാകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി. നേതൃത്വം ചെയ്യുന്നത് സമുദായംഗങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമാണ്. വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് കോണ്‍ഗ്രസിനുവേണ്ടി വോട്ടുപിടിക്കുന്നു. പാലായിലെ തകര്‍ന്ന യുഡിഎഫിനെ രക്ഷിക്കാനാണ് ശ്രമമെന്നും കോടിയേരി ആരോപിച്ചു.
എന്‍എസ്എസിന്റെ സമദൂരം ശരിദൂരമാക്കിയതെന്തിനെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ജാതിയും മതവും പറഞ്ഞ് തിരഞ്ഞെടുപ്പ് രംഗം കലാപഭൂമിയാക്കരുത്. ലക്ഷ്മണരേഖ കടക്കാന്‍ ആരെയും അനുവദിക്കില്ലെന്നു മീണ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടെ എന്‍.എസ്.എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സമസ്ത നായര്‍ സമാജം പരാതി നൽകി.
വട്ടിയൂര്‍ക്കാവില്‍ പരസ്യമായി യുഡിഎഫിന് വോട്ടുപിടിച്ചതും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയും ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. ശരിദൂരനിലപാടെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയുടെ അര്‍ഥം യുഡിഎഫിന് വോട്ടുചെയ്യണം എന്നാണെന്ന് പരാതിയില്‍ പറയുന്നു. വട്ടിയൂര്‍ക്കാവില്‍ കരയോഗാംഗങ്ങള്‍ നായര്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് കെ.മോഹന്‍കുമാറിന് വോട്ടുചോദിക്കുന്ന കാര്യവും പരാതിയിലുണ്ട്. സാമുദായിക സംഘടനകളുടെ വിലപേശല്‍ വിലപ്പോവില്ല, ഇത് കേരളമാണെന്നു എളമരം കരീം. എസ്എന്‍ഡിപിയുടെ കാര്യത്തിലും ഇതുതന്നെയാണ് നിലപാട്. തിരഞ്ഞെടുപ്പില്‍ സമുദായികസംഘടനകള്‍ ഇടപെടരുത്.
www.ezhomelive.com
No comments
Post a Comment