Header Ads

  • Breaking News

    നിയമസഭ ഉപതെരഞ്ഞെടുപ്പ്; വോട്ടണ്ണൽ നാളെ രാവിലെ എട്ടു മുതൽ



    തിരുവനന്തപുരം:  അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ നാളെ. രാവിലെ എട്ടു മുതലാണ് വോട്ടണ്ണൽ നടക്കുക. ആദ്യ ഫലസൂചനകൾ എട്ടരയോടെ ലഭിക്കും. പോളിംഗ് ശതമാനം കുറഞ്ഞതോടെ എല്ലാ മുന്നണികളും ആശങ്കയിലാണ്.  വോട്ടെടുപ്പ് നടന്ന വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡങ്ങളിലെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ തുടങ്ങുക. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

    വരണാധികാരിയുടേയും തെരഞ്ഞെടുപ്പ് നിരീക്ഷകന്റെയും സാന്നിധ്യത്തിൽ രാവിലെ എട്ടു മണിയോടെ സ്‌ട്രോങ് റൂമുകൾ തുറക്കും. തുടർന്ന് ആദ്യ റൗണ്ടിൽ എണ്ണാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ടേബിളുകളിൽ സജ്ജീകരിക്കും. ഈ റൗണ്ട് പൂർത്തിയാകുന്നതോടെ അടുത്ത റൗണ്ട് വോട്ടെണ്ണലിനുള്ള യന്ത്രങ്ങളും എത്തിക്കും. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. 

    ആദ്യ ഫലസൂചന രാവിലെ എട്ടരയോടെയുണ്ടാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകളും എണ്ണി തിട്ടപ്പെടുത്തും. ഏതൊക്കെ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാകും എണ്ണുകയെന്നതു നറുക്കിട്ടാകും തീരുമാനിക്കുക. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞ ശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്തിനു ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്.
     

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad