Header Ads

  • Breaking News

    ഫോണ്‍വിളികള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനൊരുങ്ങി ഗൂഗിള്‍


    ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കൂടുതല്‍ എളുപ്പത്തിലാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ മാറ്റത്തിനൊരുങ്ങി ഗൂഗിള്‍. ആന്‍ഡ്രോയിഡ് പൊലീസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോണ്‍ വിളികള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഗൂഗിള്‍.
    കംപ്യൂട്ടറില്‍ കാണുന്ന ഫോണ്‍ നമ്പരുകളിലേക്ക് വേഗത്തില്‍ ഫോണില്‍ നിന്ന് വിളിക്കുന്നതിനുള്ള സൗകര്യമാണ് ഗൂഗിള്‍ ഒരുക്കുന്നത്. ഇ – മെയിലിലോ, വെബ്‌സൈറ്റുകളിലോ മറ്റോ കാണുന്ന ഫോണ്‍ നമ്പരുകളിലേക്ക് സാധാരണ വിളിക്കണമെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ എടുത്ത് നമ്പര്‍ ടൈപ്പ് ചെയ്ത് വിളിക്കണം. എന്നാല്‍ ഈ രീതി ഒഴിവാക്കുന്നതിനുള്ള നടപടികളാണ് ഗൂഗിള്‍ ആലോചിക്കുന്നത്.
    google1
    കംപ്യൂട്ടറില്‍ കാണുന്ന ഫോണ്‍നമ്പരില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഫോണ്‍കോള്‍ പോകുന്ന തരത്തിലുള്ള സംവിധാനത്തെക്കുറിച്ച് ഗൂഗിള്‍ ആലോചിക്കുന്നത്.
    ഗൂഗിള്‍ ക്രോം ബീറ്റാ വേര്‍ഷന്‍ 78 ന്റെ ഭാഗമായി ഫോണ്‍ നമ്പരുകളില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ഏത് ഫോണിലേക്കാണ് നമ്പര്‍ അയക്കേണ്ടതെന്ന വിവരങ്ങള്‍ ചോദിച്ചുള്ള വിന്‍ഡോ ഉയര്‍ന്നുവരും. ഒരിക്കല്‍ ഫോണ്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഗൂഗിള്‍ ആ സ്മാര്‍ട്ട് ഫോണിലേക്ക് നോട്ടിഫിക്കേഷനായി ഫോണ്‍ നമ്പര്‍ അയക്കും. ഇങ്ങനെ വരുന്ന നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍ ഫോണ്‍ വിളിക്കാനാകും.
    സ്മാര്‍ട്ട്‌ഫോണില്‍ ക്രോം ബീറ്റാ വി78 വേര്‍ഷനുള്ളവര്‍ക്കു മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക. ആന്‍ഡ്രോയിഡ് 9, ആന്‍ഡ്രോയിഡ് 10 സ്മാര്‍ട്ടഫോണുകളില്‍ മാത്രമാകും നിലവില്‍ ഈ സൗകര്യം ലഭ്യമാവുക.

    No comments

    Post Top Ad

    Post Bottom Ad