Header Ads

  • Breaking News

    വാളയാർ പീഡനക്കേസ്; വിമർശനാത്മക പരാമർശം നടത്തിയ ഡിവൈഎസ്പി സോജനെതിരെ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്



    വാളയാർ പീഡനക്കേസിൽ വിമർശനാത്മക പരാമർശം നടത്തിയ ഡിവൈഎസ്പി സോജനെതിരെ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. സോജനെതിരെ നടപടി ആവശ്യപ്പെട്ടാണ് റിപ്പോർട്ടെന്നാണ് വിവരം. സോജനെതിരെ നടപടിയുണ്ടായേക്കും. 

    സോജന്റെ പരാമർശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സോജന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെ്‌നന് റിപ്പോർട്ടിൽ പറയുന്നു. പതിമൂന്നും എട്ടും വയസ് പ്രായമുള്ള പെൺകുട്ടികൾ ഉഭയസമ്മത പ്രകാരം എങ്ങനെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

    അതേസമയം, വാളയാർ പീഡനക്കേസിൽ തെളിവുകൾ ദുർബലമായിരുന്നുവെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ പറഞ്ഞു. പല കേസിലും സീൻ മഹസർ പോലുമുണ്ടായിരുന്നില്ല. പൊലീസിനോട് ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ജലജ മാധവൻ പറഞ്ഞു. 
    പതിമൂന്ന് വയസുകാരിയായ മൂത്ത കുട്ടിയുടെ മരണത്തിൽ ഇളയ കുട്ടിയുടെ മൊഴി തെളിവായി പോലും വന്നിരുന്നില്ല. മധുവിനെ വീട്ടിൽ കണ്ടുവെന്നായിരുന്നു ഇളയ കുട്ടിയുടെ മൊഴി. തെളിവുകളുടെ അഭാവത്തിൽ കേസ് പരാജയപ്പെടുമെന്ന് തുടക്കത്തിൽ തന്നെ തോന്നിയിരുന്നുവെന്നും ജലജ വ്യക്തമാക്കിയിരുന്നു. 

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad