Header Ads

  • Breaking News

    ഒരു ലക്ഷം കോടി രൂപയുടെ കടം; പരിഹാര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന ആവശ്യവുമായി എയർടെൽ

    രാജ്യത്തെ ടെലികോം മേഖലയുടെ സാമ്പത്തിക ആരോഗ്യം പുനഃസ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ഭാരതി എന്റർപ്രൈസസ് വൈസ് ചെയർമാൻ രാകേഷ് ഭാരതി മിത്തൽ. ഒരു ലക്ഷം കോടി രൂപയുടെ കടം തീർപ്പാക്കുന്നതിനും ഉയർന്ന സ്പെക്ട്രം വിലകൾ പരിഹരിക്കുന്നതിനും ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂണിലെ കണക്കുകൾ പ്രകാരം എയർടെല്ലിന്റെ കടം ഏകദേശം 1.6 ലക്ഷം കോടി രൂപയാണ്.

    ടെലികോം മേഖലയിലെ വൻ കടങ്ങൾ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഒരു ലക്ഷം കോടിയിലധികം രൂപയുടെ വ്യവഹാരം പരിഹരിക്കേണ്ടതുണ്ട്. ജിഎസ്ടി ക്രെഡിറ്റ് അൺലോക്ക് ചെയ്യേണ്ടതുണ്ട്. ലൈസൻസ് ഫീസ്, സ്പെക്ട്രം ഉപയോഗ ചാർജുകൾ കുറയ്ക്കൽ, ടെലികോം ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവ കുറയ്ക്കൽ എന്നിവ പ്രധാന ആവശ്യമാണെന്നും ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മിത്തൽ പറഞ്ഞു.

    രാജ്യത്തെ ടെലികോം വ്യവസായത്തിന്റെ നിലവിലെ സ്ഥിതിയും അദ്ദേഹം വിവരിച്ചു. ഈ മേഖലയിലെ മൂന്ന് സ്വകാര്യ കമ്പനികളുടെ നിലവിലെ സ്ഥിതി ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒരു ഉപയോക്താവിൽ നിന്നുളള (അർപു) ശരാശരി വരുമാനം 1 മുതൽ 1.5 ഡോളർ വരെയാണെന്നും യുഎസിൽ ഇത് 36 ഡോളറാണെന്നും മിത്തൽ എടുത്തുകാട്ടി. ടെലികോം റെഗുലേറ്റർ നിർദ്ദേശിച്ച 5ജി എയർവേവുകളുടെ കരുതൽ വില രാജ്യാന്തര തലത്തിലെ വിലയേക്കാൾ ഏഴ് മടങ്ങ് കൂടുതലാണെന്നും മിത്തൽ പറഞ്ഞു. അടുത്ത തലമുറയിലെ സാങ്കേതികവിദ്യയിൽ കുതിച്ചുചാട്ടം നടത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ 5ജി വിന്യസിക്കുന്നതിലെ മറ്റ് വെല്ലുവിളികൾ ഉടൻ പരിഹരിക്കേണ്ടതുണ്ടെന്നും മിത്തൽ ഓർമിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad