പബ്ജി ഗെയ്മിലെ വണ്ടി സ്വന്തമായി ഉണ്ടാക്കി കണ്ണൂരുകാരന്‍ അരുള്‍ രവി
മലയാളികള്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ച ഗെയ്മായിരുന്നു പബ്ജി. ഒരിക്കല്‍ ഗെയ്മായിരുന്നു താരമെങ്കില്‍ ഇപ്പോള്‍ പബ്ജി ഗെയ്മിലെ വണ്ടി സ്വന്തമായി ഉണ്ടാക്കിയ കണ്ണൂരുകാരന്‍ അരുള്‍ രവിയാണ് താരം.ബൈക്ക്, കാര്‍, ജീപ്പ് എന്നിവയുടെയെല്ലാം ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ഈ വാഹനം അരുള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
കേളകത്തെ മലയോര റോഡുകളില്‍ ഇപ്പോള്‍ അരുളിന്റെ പബ്ജി വണ്ടിയാണ് താരം. ഗ്‌ളാമര്‍ ബൈക്കിന്റെ എഞ്ചിനാണ് വണ്ടിയില്‍ എഞ്ചിനായി ഉപയോഗിച്ചിരിക്കുന്നത്. സ്റ്റിയറിങ് ബോക്‌സാകട്ടെ നാനോ കാറിന്റെത്. ഒമിനി ടാക്‌സിയുടെ ആക്‌സിലറേറ്റര്‍ പെഡലും, ജീപ്പിന്റെ ബ്രൈക്കും.14000 രൂപയാണ് ഈ വാഹനത്തിന്റെ നിര്‍മ്മാണ ചിലവ്. കോഴ്‌സ് കഴിഞ്ഞിരിക്കുന്നതിനാല്‍ തന്നെ നാട്ടിലെ കടയില്‍ പാര്‍ട്ടൈമായി ജോലിചെയ്താണ് തന്റെ സ്വപ്‌നവാഹനത്തിനു വേണ്ട പണം അരുള്‍ സ്വരുക്കൂട്ടിയത്.
ഐടിഐയില്‍ ഇലക്‌ട്രോണിക്കാണ് പഠിച്ചത് എങ്കിലും വണ്ടി നിര്‍മ്മിക്കുന്നതിനായി യൂട്യൂബിലൂടെ മെക്കാനിക്കലും പഠിച്ചു.ഈ വണ്ടി അരുളിന്റെ ഒരു പരീക്ഷണമായിരുന്നു. അത് വിജയമായതോടുകൂടി സൗകര്യങ്ങളും മോഡിയും കൂട്ടി വണ്ടിയുടെ പുതിയ പതിപ്പ് ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് അരുള്‍ ഇപ്പോള്‍
No comments
Post a Comment