Header Ads

  • Breaking News

    ജില്ലാ ശാസ്‌ത്രോത്സവം : ഇരിട്ടി ഉപജില്ല മുന്നില്‍



    തലശ്ശേരി: 
    ജില്ലാ ശാസ്ത്രോത്സവത്തില്‍ 780 പോയിന്റുമായി ഇരിട്ടി ഉപജില്ല മുന്നില്‍. സ്കൂളുകളില്‍ മമ്ബറം എച്ച്‌.എസ്.എസ്. 322 പോയിന്റോടെ മുന്നില്‍ നില്‍ക്കുന്നു. മേള വ്യാഴാഴ്ച സമാപിക്കും. ഉപജില്ലാതലത്തില്‍ തളിപ്പറമ്ബ് നോര്‍ത്താണ് രണ്ടാം സ്ഥാനത്ത്; 747 പോയിന്റ്.
    കണ്ണൂര്‍ നോര്‍ത്ത് 718 പോയിന്റോടെ മൂന്നാംസ്ഥാനത്തുണ്ട്. സ്കൂളുകളില്‍ മൊകേരി രാജീവ്ഗാന്ധി എച്ച്‌.എസ്.എസ്. രണ്ടാംസ്ഥാനത്തും (288 പോയിന്റ്), കടമ്ബൂര്‍ എച്ച്‌.എസ്.എസ്. മൂന്നാംസ്ഥാനത്തും (243) നില്‍ക്കുന്നു. ശാസ്ത്രമേളയില്‍ 61 പോയിന്റുമായി മട്ടന്നൂര്‍ ഉപജില്ലയാണ് മുന്നില്‍. 58 പോയിന്റുകള്‍ പങ്കിട്ട് തളിപ്പറമ്ബ് നോര്‍ത്ത്, പയ്യന്നൂര്‍ ഉപജില്ലകള്‍ രണ്ടാംസ്ഥാനത്തും 54 പോയിന്റുകള്‍ വീതം നേടി കണ്ണൂര്‍ നോര്‍ത്ത്, മാടായി ഉപജില്ലകള്‍ മൂന്നാംസ്ഥാനത്തുമാണുള്ളത്. പ്രവൃത്തിപരിചയമേളയില്‍ ഇരിട്ടി, തളിപ്പറമ്ബ് നോര്‍ത്ത്, കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലകളും ഐ.ടി. മേളയില്‍ ഇരിട്ടി,കണ്ണൂര്‍ നോര്‍ത്ത്, മാടായി ഉപജില്ലകളും മുന്നില്‍ നില്‍ക്കുന്നു.

    വ്യാഴാഴ്ചത്തെ മത്സരങ്ങളും വേദികളും *ശാസ്ത്രമേള (ഗവ.ബ്രണ്ണന്‍ എച്ച്‌.എസ്.എസ്.): സ്റ്റില്‍ മോഡല്‍ (എച്ച്‌.എസ്.എസ്.), വര്‍ക്കിങ് മോഡല്‍(എച്ച്‌.എസ്.എസ്.), ഇംപ്രൊവൈസ്ഡ് എക്സ്‌പെരിമെന്റ് (എച്ച്‌.എസ്.എസ്.). സി.വി.രാമന്‍ ഉപന്യാസ മത്സരം. *സാമൂഹിക ശാസ്ത്രമേള (സേക്രഡ് ഹാര്‍ട്ട് എച്ച്‌.എസ്.എസ്.): വര്‍ക്കിങ് മോഡല്‍, സ്റ്റില്‍ മോഡല്‍,പ്രാദേശിക ചരിത്രരചന (അഭിമുഖം), പഠനോപകരണ നിര്‍മാണം. *ഗണിതശാസ്ത്രമേള (സെയ്ന്റ് ജോസഫ്‌സ് എച്ച്‌്.എസ്.എസ്.): എച്ച്‌.എസ്.എസ്‌.തലമത്സരങ്ങള്‍. *ഐ.ടി. മേള(സെയ്ന്റ് ജോസഫ്‌സ് എച്ച്‌.എസ്.എസ്.): വൈബ് ഡിസൈനിങ്-(എച്ച്‌.എസ്.:10.00,വെബ് ഡിസൈനിങ്‌ (എച്ച്‌.എസ്.എസ്.) 11.30, മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ (എച്ച്‌.എസ്.എസ്.)10.00, ആനിമേഷന്‍ (എച്ച്‌.എസ്.)10.00, മള്‍ട്ടിമീഡിയ (എച്ച്‌.എസ്.എസ്.) 11.30, മലയാളം ടൈപ്പിങ് (എച്ച്‌.എസ്.)10.00, മലയാളം

    No comments

    Post Top Ad

    Post Bottom Ad