Header Ads

  • Breaking News

    അഡ്വക്കേറ്റ് ജനറലിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭായോഗം; നിയമവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് നടപടി



     തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ക്യാബിനറ്റ് പദവി കൂടി. അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകർ പ്രസാദിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ മന്ത്രിമാർക്കു പുറമേ ക്യാബിനറ്റ് പദവി ലഭിച്ചവരുടെ എണ്ണം അഞ്ചായി. നിയമവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് നടപടി. രണ്ടുമാസം മുമ്പ് ഇത്തരത്തിലുള്ള ഒരു നിർദേശം ഉയർന്നുവന്നിരുന്നു. എന്നാൽ വിവിധകോണുകളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. 

    ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ, മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, സർക്കാർ ചീഫ് വിപ്പ് ആർ.രാജൻ, ഡൽഹിയിലെ സംസ്ഥാന പ്രതിനിധി സമ്പത്ത് എന്നിവർക്കാണ് ക്യാബിനറ്റ് റാങ്കുള്ളത്.  ഭരണഘടനാ പദവി വഹിക്കുന്നതിനാൽ സുധാകരപ്രസാദിന് ഇപ്പോൾത്തന്നെ സവിശേഷ അധികാരങ്ങളുണ്ട്. ഇതിനു പുറമേയാണ് എ.ജിക്ക് ക്യാബിനറ്റ് പദവി നൽകുന്നത്. മോട്ടോർ വാഹനനിയമത്തിലെ ഉയർന്ന പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. കായികമേളയ്ക്കിടെ ഹാമർ വീണ് മരിച്ച അഫീലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകാനും യോഗം തീരുമാനിച്ചു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad