ഇന്നു സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം
കോഴിക്കോട്: വാറ്റ് നികുതിയുടെ പേരില്‍ വ്യാപാരിക്ക് നോട്ടീസ് അയച്ച ധനകാര്യവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം കടകളും അടഞ്ഞ് കിടക്കുന്നതിനാൽ ഒരു പൊതു പണിമുടക്കിന്റെ പ്രതീതി സൃഷ്ടിക്കപ്പെടും.
സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കളക്ടറേറ്റുകള്‍ക്കു മുന്നിലും ഇന്ന് ധര്‍ണ നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന് പറഞ്ഞു.
2011 മുതല്‍ 16 വരെയുള്ള കാലയളവിലെ വാറ്റിന്റെ പേരിലുള്ള തുക അടയ്ക്കാന്‍ വ്യാപാരികള്‍ക്കു നോട്ടീസ് അയച്ചതില്‍ പ്രതിഷേധിച്ചാണ് കടയടപ്പ് സമരം പ്രഖ്യാപിച്ചത് . പലതവണ സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. കടയടപ്പ് സമരംകൊണ്ടു ഫലമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി. നസിറുദീന് അറിയിച്ചു.
www.ezhomelive.com
No comments
Post a Comment