Header Ads

  • Breaking News

    പോൺ വീഡിയോകൾ ആരെങ്കിലും ആയയ്ച്ചു തന്നാൽ കിട്ടിയയാൾക്ക് പിടിവീഴും, പകർത്തിയാൽ വധശിക്ഷ വരെ


    തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതിനും മറ്റൊരാൾക്ക് ആയയ്ച്ച് കൊടുക്കുന്നതിനും കനത്ത ശിക്ഷ. ഈ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഐടി ആക്ടിലെ വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തുക.
    വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക വീഡിയോ, ചിത്രം തുടങ്ങിയവ എത്തിയാല്‍ ലഭിക്കുന്ന വ്യക്തിക്കെതിരെയും അന്വേഷണമുണ്ടാകും. മറ്റൊരാള്‍ അയച്ച വീഡോയോ, ചിത്രം തുടങ്ങിയവ കണ്ടിട്ടും അധികൃതരെ അറിയിച്ചില്ലെങ്കിലും പിടിവീഴും.
    കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പോക്‌സോ നിയമ ഭേദഗതി അനുസരിച്ച്‌ കുറഞ്ഞത് അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്റെ ഭാഗമായുള്ള പീഡനത്തിന് കുറഞ്ഞത് 20 വര്‍ഷം തടവു മുതല്‍ വധശിക്ഷ വരെ ലഭിക്കും.
    സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ നടക്കുന്ന പരിശോധനയില്‍ നിരവധി പേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തിരിക്കുന്നത്. ടെലഗ്രാമില്‍ നിരവധി അംഗങ്ങളുള്ള മൂന്ന് ഗ്രൂപ്പുകളില്‍ നിന്ന് വന്‍ തോതിലാണ് കുട്ടികളുടെ ലൈംഗിക വീഡിയോയും ദൃശ്യങ്ങളും കണ്ടെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad