Header Ads

  • Breaking News

    ജോസഫ് ഞെട്ടിച്ചുകളഞ്ഞു ! ജോജു ജോസഫ് ചിത്രത്തിന് അഭിനന്ദനവുമായി ജാപ്പനീസ് പ്രേക്ഷകൻ !


    ജോജു ജോർജ്ജ് ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയ ചിത്രമാണ് എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ്. നിരൂപകപ്രശംസയും പ്രേക്ഷക ശ്രദ്ധയും ഏറെ നേടിയെടുത്ത ഈ ചിത്രം ജോജുവിനെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾക്ക് വരെ അർഹനാക്കി. രാജ്യാന്തര തലത്തിലും വളരെയധികം ശ്രദ്ധ നേടിയ ഈ ചിത്രത്തെ കുറിച്ച് ഒരു ജാപ്പനീസ്കാരൻ പങ്കുവച്ച പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റൽ സൊല്യൂഷൻസ് ആന്റ് സർവീസസ് ജനറൽ മാനേജർ മസയോഷി തമുറയാണ് ജോസഫ് എന്ന ചിത്രത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ ഈ സിനിമ തന്നെ ഏറെ ഞെട്ടിച്ചെന്ന് അദ്ദേഹം പറയുന്നുണ്ട്.

    തമുറയുടെ കുറിപ്പ് ചുവടെ;

    ഇന്ത്യയെ പഠിക്കാൻ ശ്രമിക്കുന്ന ജപ്പാൻകാരനാണ് ഞാൻ. കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് ജോസഫ് അതു ചെയ്യുന്നത്. ബോളിവുഡ് മസാല ചിത്രത്തെക്കാൾ വ്യത്യസ്തം! പല ജപ്പാൻകാരും കരുതുന്നത് ഇന്ത്യൻ സിനിമ എന്നു പറഞ്ഞാൽ അതിൽ കുറെ നൃത്തം ഉണ്ടാകുമെന്നാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവർക്കറിയാം. പക്ഷെ, ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവർ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാൻകാർ കൂടുതൽ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലെ, ഇന്ത്യയുമായി മികച്ച രീതിയിലുള്ള സഹകരണം സാധ്യമാകൂ.

    ജോജു ജോർജ് എന്ന താരത്തിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവൻ ആക്കി മാറ്റിയത് ജോസഫ് എന്ന ചിത്രത്തിലെ കഥാപാത്രം ആയിരുന്നു. എല്ലാത്തരം പ്രേക്ഷകരും നിറഞ്ഞ കൈയടിയോടെയാണ് ഈ കഥാപാത്രത്തെ സ്വീകരിച്ചത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡിലെ പ്രത്യേക പരാമര്‍ശവും ഈ കഥാപാത്രത്തിന് ലഭിച്ചു.

    ഇപ്പോൾ ചിത്രം തമിഴിൽ റീമേക്ക് ചെയ്യുവാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. പദ്മകുമാർ തന്നെയാണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്.
    ചിത്രം തമിഴില്‍ എത്തുമ്പോൾ ജോജു അവതരിപ്പിച്ച നായക കഥാപാത്രം ചെയ്യാന്‍ പോകുന്നത് നിർമാതാവും നടനുമായ ആർ കെ സുരേഷ് ആണ്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad