Header Ads

  • Breaking News

    ഡ്രൈവിങ്ങ് സ്കൂളിന്റെ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

    ഡ്രൈവിങ്ങ് സ്കൂളിന്റെ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഏഴിലോട് സ്വദേശികളായ പുതിയപുരയിൽ നിസാം (38), കുറുവാട്ട് വീട്ടിൽ മോഹനൻ (42), പെരൂൽ വരിക്കച്ചാൽ സ്വദേശി എം.കെ രാമചന്ദ്രൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. മാരുതി 800 കാറിൽ നസീം ഡ്രൈവിങ്ങ് പരിശീലിപ്പിക്കുന്നതിനിടെ അശോക് ലൈലാന്റ് മിനി പിക്കപ്പുമായി കൂട്ടി ഇടിക്കുകയായിരുന്നു. പരിക്കേറ്റ മൂവരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad