Header Ads

  • Breaking News

    രമേശ് ചെന്നിത്തലയുടെ മകനെതിരെ ഉന്നയിച്ചത് പ്രത്യാരോപണമല്ലെന്ന് മന്ത്രി കെ.ടി ജലീല്‍



    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ഉന്നയിച്ചത് പ്രത്യാരോപണമല്ലെന്ന് മന്ത്രി കെ.ടി ജലീല്‍. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അസ്വാഭാവികമാണ്. വസ്തുതയാണ് താന്‍ പറഞ്ഞത്. വെറും ആരോപണമല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് കരുതുന്നില്ല, തെറ്റാണെങ്കില്‍  ഉമ്മന്‍ ചാണ്ടിയും ആ തെറ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി. താന്‍ യു.ഡി.എഫില്‍ നിന്നാണ് വന്നത്. അതിന്റെ ദൂഷ്യങ്ങള്‍ ചിലപ്പോള്‍ കാണുമെന്നും ജലീൽ പറഞ്ഞു.

    ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ നടന്ന ദിവസം ചെന്നിത്തല ഡൽഹിക്ക് പോയത് അസ്വഭാവികമാണെന്നും ജലീൽ ആരോപിച്ചിരുന്നു. എന്നാൽ ചെന്നിത്തലയുടെ മകന് എതിരെയുള്ള മന്ത്രിയുടെ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി തള്ളിയിരുന്നു. ഇതിനെതിരെ അദ്ദേഹം പരോക്ഷവിമര്‍ശനം ഉന്നയിച്ചു. കുടുംബാംഗങ്ങള്‍ക്കെതിരെ പറയുന്നത് യു.ഡി.എഫ് ശൈലിയെന്ന് കോടിയേരി പറഞ്ഞു.   

    അതേസമയം മന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് ഇന്നും രംഗത്തെത്തിയിരുന്നു. മാര്‍ക്ക് ദാന ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വന്‍ അഴിമിതിയാണ് നടന്നത്.  ഇനി  മന്ത്രിയായി തുടരാനാവില്ല. മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ജലീലിനെതിരായ ആരോപണം ശരിയെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യാക്ഷന്‍ രാജന്‍ ഗുരുക്കള്‍ പോലും പറയുന്നു.  മാര്‍ക്ക് ദാനത്തില്‍ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പിണറായി സര്‍ക്കാരിന് കഴിയുന്നില്ല. 


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad