സംസ്ഥാനത്ത് മദ്യത്തിന് വിലകൂടാന്‍ സാധ്യത
തിരുവനന്തപുരം:
സംസ്ഥാനത്ത് മദ്യവില ഉയരാന്‍ സാധ്യത. ഉപതെരഞ്ഞടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഉൽപാദനചെലവ് കൂടിയ സാഹചര്യത്തില്‍ നഷ്ടമൊഴിവാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.
സ്പിരിറ്റ് ലിറ്ററിന് 45 രൂപയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 70 രൂപയാണ് വില. ബിവറേജസ് കോര്‍പ്പറേഷനുമായുള്ള കരാറിലെ നിരക്കില്‍ മദ്യം വിതരണം ചെയ്യുന്നത് നഷ്ടമുണ്ടാക്കുമെന്ന നിലപാടിലാണ് കമ്പനികള്‍. പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സും സ്പിരിറ്റ് വില വര്‍ധനവിന്റെ ദുരിതത്തിലാണ്.
അതിനാല്‍ ജനപ്രിയ ബ്രാന്‍ഡായ ജവാന്റെ കുറഞ്ഞ വില നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെത്ത് ചൂണ്ടിക്കാട്ടി മദ്യ വിതരണ കമ്ബനികള്‍ ബിവറേജസ് കോര്‍പ്പറഷന് കത്ത് നല്‍കിയിട്ടുണ്ട്. മദ്യത്തിന് നിരക്ക് കൂട്ടുക, അല്ലെങ്കില്‍ കമ്ബനികളില്‍ നിന്ന് ഈടാക്കുന്ന ടേണ്‍ ഓവര്‍ ടാക്‌സ് കുറക്കുക എന്നിവയാണ് കത്തില്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍.
No comments
Post a Comment