നിറദീപ പ്രഭയിൽ ഇന്ന് ദീപാവലി
തിന്മയുടെ മേല്‍ നന്മ വിജയം വിജയം നേടിയതിന്റെ ഓർമയിൽ ഇന്ന് ദീപാവലി. നിറദീപങ്ങളുടെ ശോഭയില്‍ ഇന്ന് നാട് ദീപാവലിയെ വരവേല്‍ക്കും. മഹാവിഷ്ണു നരകാസുരനെ വധിച്ച് ജനങ്ങളെ രക്ഷിച്ച ദിവസമാണ് ദീപാവലിയെന്നാണ് ഐതിഹ്യം. മധുരം പങ്കുവെച്ചും ദീപങ്ങൾ ചാർത്തിയും ജനം ഈ ദിനത്തെ ആഘോഷിക്കും.
രാവിലെ മുതൽ വിവിധ ക്ഷേത്രങ്ങളിൽ ദീപാവലിയാഘോഷിക്കാൻ പ്രാർത്ഥനയുമായി വിശ്വാസികളെത്തും. ദീപങ്ങളാണ് ദീപാവലിയുടെ പ്രത്യേകത. പുതുവസ്‌ത്രമണിഞ്ഞും സദ്യയൊരുക്കിയും ബന്ധുക്കൾ കൂടിച്ചേർന്നും ദീപാവലിയെ ഓർമയിലെ മധുരമുള്ള ദിനമാക്കി മാറ്റുകയാണ് ജനം. വൈകുന്നേരം ആകുന്നതോടെ രാജ്യം മുഴുവൻ ദീപപ്രഭയിൽ കുളിച്ച് നിൽക്കും.
കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദീപാവലി ആശംസകള്‍ നേര്‍ന്നു. 'ദയാമയമായ വാക്കിലൂടെയും ശ്രേഷ്ഠമായ പ്രവൃത്തിയിലൂടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും പ്രകാശം പരത്താന്‍ ദീപങ്ങളുടെ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ' എന്ന് ഗവര്‍ണര്‍ ആശംസസന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ദീപാവലി ആശംസകള്‍ നേര്‍ന്നു.
വായനക്കാർക്ക് ഏഴോം ലൈവ് ന്യൂസിന്റെ ദീപാവലി ആശംസകള്‍
www.ezhomelive.com
No comments
Post a Comment