ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൊബൈല്‍ കണ്ണൂരിലെ പോലീസുകാരന്‍ അടിച്ചു മാറ്റി : ഇത് പോലീസുകാര്‍ക്കുതന്നെ അപമാനം
കണ്ണൂർ : അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോയ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കിയില്ല, ഒടുവില്‍ എസ് പിക്ക് പരാതി നല്‍കിയപ്പോള്‍ ഫോണുമായി പോലീസ് വീട്ടിലെത്തി. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ സുജിത്ത് സി.കെ എന്ന സിവില്‍ പോലീസ് ഓഫീസര്‍ അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോയ മൊബൈല്‍ ഫോണ്‍ അന്വേഷണം അവസാനിച്ചിട്ടും തിരികെ നല്‍കിയില്ലെന്നായിരുന്നു എസ് പിക്ക് ലഭിച്ച പരാതി.
2018 ഒക്ടോബര്‍ 4 ന് മട്ടന്നൂര്‍ കൂടാളി സ്വദേശികളായ എന്‍.കെ രമേശന്‍- സുമതി ദമ്പതികളുടെ മകള്‍ സിന്ദൂര (20 ) ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അന്വേഷണത്തിനായി എത്തിയ സുജിത്ത് പെണ്‍കുട്ടിയുടെ 9200 രൂപയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോവുകയിരുന്നു. ആ സമയത്ത് മട്ടന്നൂര്‍ എസ്.ഐ ആയിരുന്ന ശിവന്‍ ചോടോത്തും സുജിത്തിനൊപ്പം തെളിവെടുപ്പിന് എത്തിയിരുന്നു. എന്നാല്‍ തെളിവായി ശേഖരിച്ച വസ്തുക്കളുടെ കൂട്ടത്തില്‍ മൊബൈല്‍ ഫോണ്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും പോലീസ് സ്റ്റേഷനിലോ കോടതിയിലോ സുജിത്ത് ഫോണ്‍ സമര്‍പ്പിച്ചില്ല.
പകരം സ്വന്തം കസ്റ്റഡിയില്‍ ഫോണ്‍ സൂക്ഷിച്ചു. പെണ്‍ക്കുട്ടിയുടെ മരണത്തെ കുറിച്ചുളള അന്വേഷണ റിപ്പോര്‍ട്ട് തയ്യാറിക്കിയത് സുജിത്തായിരുന്നതിനാല്‍ എസ്.ഐ മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ കാര്യമായ ശ്രദ്ധകൊടുത്തിരുന്നില്ല. അന്വേഷണത്തില്‍ മരണം ആത്മഹത്യആണെന്നും അസ്വാഭാവികത ഒന്നുമില്ലെന്നും കാണിച്ചു പോലീസ് കേസ് അവസാനിപ്പിച്ചു. കേസ് അവസാനിപ്പിച്ചതിനു ശേഷം മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെന്ന് ആവിശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പല തവണ സുജിത്തിനെ സമീപിച്ചെങ്കിലും ഫോണ്‍ തിരികെ നല്‍കാന്‍ കൂട്ടാക്കിയില്ലെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സുജിത്തിനെതിരെ കണ്ണൂര്‍ എസ് പി ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. തുടര്‍ന്ന് എസ്.പി ഇരിട്ടി എ.എസ്.പി ആനന്ദിനെ ഇതെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. തനിക്കെതിരെ അന്വേഷണം നടക്കുന്നത് മനസ്സിലായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെ സുജിത്ത് മൊബൈല്‍ ഫോണുമായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിച്ചു നല്കുകയാണുണ്ടായത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പോലീസ് ഓഫീസറുടെ കൈയ്യില്‍ നിന്നാണ് ഗുരുതമായ വീഴച ഉണ്ടായത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
No comments
Post a Comment