Header Ads

  • Breaking News

    കരമന ദുരൂഹമരണങ്ങൾ: ജയമാധവൻ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം ഇന്ന് പൊലീസിന് ലഭിക്കും



    തിരുവനന്തപുരം: കരമനയിലെ കൂടത്തിലെ ദുരൂഹമരണത്തിൽ  കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം ഇന്ന് പൊലീസിന് ലഭിക്കും. രണ്ടുവർഷം മുമ്പ് നൽകിയ നടന്ന സംഭവത്തിലെ പരിശോധന ഫലം ഇതേ വരെ കരമന പൊലീസ് വാങ്ങിയിരുന്നില്ല. 

    മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്തോളജി ലാബിലാണ് ആന്തരിക അവയവങ്ങള്‍ പരിശോധിക്കായി നൽകിയിരിക്കുന്നത്. മരണകാരണം വ്യക്തമാവണമെങ്കിൽ ആന്തരിവങ്ങളുടെ പരിശോധനാഫലം കൂടിവരണമെന്നായിരുന്നു പോസ്റ്റുമോട്ടത്തിൻറ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ദുരൂഹ മരണങ്ങള്‍ അന്വേഷിക്കുന്ന പുതിയ സംഘം ഇന്നലെ പത്തോളജി ലാബിൽ പരിശോധന നടത്തുന്ന ഡോക്ടറെമാരെ സമീപിപിച്ചിരുന്നു.

    പരിശോധന ഫലം പരിശോധിച്ച ശേഷം അസ്വാഭാവികയുണ്ടെങ്കിൽ ഉമമമന്ദിരത്തിൽ തെളിവെടുപ്പ് നടത്തും. വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജയമാധവൻ നായരെ കാര്യസ്ഥനായ രവീന്ദ്രൻ നായർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മരിച്ചനിലയിലാണ് ജയമാധവനെ ആശുപത്രിയിലെത്തിച്ചത്. അയൽവാസികളെ പോലും അറിയിക്കാതെ രവീന്ദ്രനായർ രഹസ്യമായി ജയമാധവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് നാട്ടുകാരുടെ ആരോപണം.

    ജയമാധവന്‍റെ അസ്വാഭാവിക മരണത്തിലാണ് ആദ്യ അന്വേഷണം നടത്തുക. ആന്തരികായവങ്ങളുടെ പരിശോധന ഫലം ലഭ്യമാകുന്നതോടെ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത ജയമാധവന്റെ മരണത്തിൽ സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകും.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad