ജോസ് കെ.മാണി - പി.ജെ.ജോസഫ് തർക്കം വീണ്ടും സജീവമാകുന്നു; ഉന്നതാധികാര സമിതി യോഗം ഇന്ന്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് നിലച്ചിരുന്ന ജോസ് കെ.മാണി - പി.ജെ.ജോസഫ് അധികാര തർക്കം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. തർക്കം മുറുകുന്നതിനിടെ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും. പി ജെ ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും വിളിച്ചിട്ടുണ്ട്.
ജോസ് വിഭാഗമാണ് ഇന്ന് ഉന്നതാധികാര സമിതി യോഗം വിളിച്ചിരിക്കുന്നത്. രാവിലെ 11ന് കോട്ടയെത്തെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം. കഴിഞ്ഞ ദിവസം നവംബര്‍ രണ്ടിന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുമെന്നും എംഎല്‍എമാര്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ പാര്‍ട്ടി എംഎല്‍എമാര്‍ക്കും പി.ജെ.ജോസഫ് കത്ത് നല്‍കിയിരുന്നു.
പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് എന്ന നിലയിലാണ് ജോസഫ് എന്‍. ജയരാജ്, റോഷി അഗസ്റ്റിന് എന്നിവര്‍ ഉള്‍പ്പടെയുള്ള എംഎല്‍എമാര്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍, ജോസഫിന് യോഗം വിളിക്കാനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി റോഷി അഗസ്റ്റിന് രംഗത്തെത്തിയിരുന്നു.
www.ezhomelive.com
No comments
Post a Comment