Header Ads

  • Breaking News

    ബിപിസിഎൽ സ്വകാര്യ വത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം;  കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാനം



    തിരുവനന്തപുരം: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സ്വകാര്യ വത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ലാഭകരമായി പ്രവർത്തിക്കുന്ന ഈ കമ്പനി പൊതുമേഖലയിൽ നിലനിർത്തേണ്ടത് രാജ്യതാത്പര്യമാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

    സ്വകാര്യവത്ക്കരിക്കാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചത് ജനങ്ങളിൽ വലിയ ഉത്കണ്ഠ ഉളവാക്കിയിരിക്കുകയാണ്. മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയും ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ അരലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബിപിസിഎൽ നടത്തിയത്.

    ബിപിസിഎല്ലിന്റെ കാര്യത്തിൽ കേരളത്തിലെ ജനങ്ങൾക്കും സർക്കാരിനും പ്രത്യേക താല്പര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ബിപിസിഎല്ലിന്റെ ഭാഗമായ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സർക്കാർ കൂടി മുൻകയ്യെടുത്താണ്. റിഫൈനറിയിൽ കേരളത്തിന് 5 ശതമാനം ഓഹരിയുണ്ടായിരുന്നു. റിഫൈനറി ബിപിസിഎൽ ഏറ്റെടുത്തപ്പോൾ സംസ്ഥാനത്തിന്റെ ഓഹരി നിലനിർത്തുകയും ബോർഡിൽ ഒരു ഡയറക്ടറെ ഉൾപ്പെടുത്തുകയും ചെയ്തു.


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad