പത്ത് കോടി രൂപ കൊച്ചി നഗരസഭയ്ക്ക് പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണത്തിലെ പാളിച്ചകൾക്കാണ് പിഴ ചുമത്തിയത്. 2016 ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡിന്റെ നടപടി.
ഖര മാലിന്യ സംസ്കരണത്തിന് കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിമർശനം. ഇത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡും ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണ സമിതിയും ദേശീയ ഹരിത ട്രിബ്യൂണലിന് റിപ്പോർട്ട് നൽകും. ദേശീയ ഹരിത ട്രൈബ്യൂണൽ നേരത്തെ നഗരസഭയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.
www.ezhomelive.com
No comments
Post a Comment