കണ്ണൂരിലെ ‘നീല ഷര്ട്ടുകാരന്’ മോഷണവുമായി വയനാട്ടിലും
കേരളത്തില്‍ നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കിയ ആ നീല ടീ ഷര്ട്ടുകാരന് വീണ്ടും കവര്‍ച്ചയുമായി രംഗത്ത്. ഇത്തവണ പൊങ്ങിയത് വയനാട്ടിലെ മാനന്തവാടിയില്‍. ഇയാളെ അന്വേഷിച്ച് മാനന്തവാടി പോലീസ് തളിപ്പറമ്പിലെത്തി. പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് ആഭരണവും പണവും തട്ടിയെടുക്കുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് മുസ്തഫയെ തേടിയാണ് പോലീസ് എത്തിയത്. നീല ടീ ഷര്‍ട്ട് ധരിച്ച് മോഷണത്തിനിറങ്ങിയ മുസ്തഫയെ പിടികൂടാന്‍ കേരളാ പോലീസിന്റെ ചരിത്രത്തിലാദ്യമായി പോലീസ് സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകള്‍ പ്രചരിപ്പിച്ചിരുന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ എ.ജി.അബ്ദുല്‍ റൗഫ് രൂപകല്‍പ്പന ചെയ്ത വാര്‍ത്തകളും ട്രോളുകളും പ്രചരിച്ചതോടെ ഇയാൾ ക്ലീന്‍ ഷേവ് ചെയ്ത് കണ്ണട ധരിച്ച് രൂപം മാറി നടന്നുവെങ്കിലും ഒടുവില്‍ പോലീസിന്റെ വലയിലാവുകയായിരുന്നു.മുസ്തഫ കണ്ണൂര്‍, തലശേരി, തളിപ്പറമ്ബ്, പഴയങ്ങാടി, പയ്യന്നൂര്‍ സ്റ്റേഷനുകളിലായി വിവിധ മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നീല ടീ ഷര്‍ട്ട് ഭാഗ്യചിഹ്നമായി കണ്ടാണ് ധരിച്ചിരുന്നത്. പ്രായമായ സ്ത്രീകളോട് പരിചയം നടിച്ച് ആഭരണവും പണവും തന്ത്രപൂര്‍വം തട്ടിയെടുക്കുന്നതാണ് മോഷണ രീതി.
കൈക്കലാക്കുന്ന സ്വര്‍ണം കടകളില്‍ വിറ്റ് പണം വാങ്ങും. ഇതിന് മുന്‍പ് സമാനമായ കേസുകളിലും മുക്കുപണ്ട തട്ടിപ്പിലും മംഗളൂരുവിലടക്കം ഇയാള്‍ പിടിയിലായിരുന്നു. കഴിഞ്ഞ 2018 ഏപ്രിലിലാണ് മുഹമ്മദ് മുസ്തഫ തളിപ്പറമ്ബ് പോലീസിന്റെ പിടിയിലായത്. മൂന്ന് മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ തട്ടിപ്പ്-മോഷണങ്ങള്‍ തുടരുകയാണ്.
No comments
Post a Comment