എല്‍ദോ എബ്രഹാം അടക്കമുളള സിപിഐ നേതാക്കൾക്ക് ജാമ്യം
കൊച്ചി: ഡിഐജി ഓഫിസ് മാര്‍ച്ചിൽ എല്‍ദോ എബ്രഹാം അടക്കമുളളവര്‍ക്ക് ജാമ്യം. നേതാക്കളെ റിമാന്‍ഡ് ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവുമായാണ് പൊലീസ് ജാമ്യത്തെ എതിര്‍ത്തത്. കേസില്‍ പ്രതികളായ എല്‍ദോ എബ്രാഹം എംഎല്‍എ അടക്കം സിപിഐ നേതാക്കള്‍ കീഴടങ്ങിയിരുന്നു. എംഎല്‍എയെക്കൂടാതെ ജില്ലാ സെക്രട്ടറി പി.രാജു, അസിസ്റ്റന്‍റ് സെക്രട്ടറി കെ.എന്‍.സുഗതന്‍ എന്നിവരടക്കം പത്തുപേരാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
വിവിധ കേസുകളില്‍ ഉള്‍പ്പെട്ട സിപിഐക്കാര്‍ക്കെതിരായ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജൂലൈ 23നാണ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ എംഎല്‍എ അടക്കം നേതാക്കള്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയും ഉണ്ടായിരുന്നു. പ്രകടനത്തിനിടെ പൊലീസിനെ ആക്രമിച്ചുവെന്ന കേസില്‍ പ്രതികളായ നേതാക്കള്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കീഴടങ്ങാനാണ് കോടതി നിര്‍ദേശിച്ചത്.
www.ezhomelive.com
No comments
Post a Comment