ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം: അറസ്റ്റ് ഉടൻ ഉണ്ടാകും
കോട്ടയം: കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം. ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങളുടെ ചുമതലക്കാര്‍, റഫറിമാര്‍ എന്നിവരുള്‍പ്പെടെ നാല് പേരാണ് പ്രതിപട്ടികയിലുള്ളത്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.
കോഴിക്കോട്, മലപ്പുറം സ്വദേശികളായ ജോസഫ്, നാരായണന്‍കുട്ടി, കാസിം, മാര്‍ട്ടിന്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഫീലിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റിലേക്ക് നടപടി നീങ്ങുന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്ന ആരോപണങ്ങള്‍ ശക്തമാകവെയാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവരെ പാലായിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷമാവും അറസ്റ്റ് രേഖപ്പെടുത്തുക. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാതെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഇവരെ ഹാജരാക്കാനാണ് തീരുമാനം.
www.ezhomelive.com
No comments
Post a Comment