Header Ads

  • Breaking News

    ബ്രസീല്‍ താരം നെയ്മറിന് പരിക്ക്

    ബ്രസീല്‍ താരം നെയ്മറിന് പരിക്ക്. ഇന്നലെ നൈജീരിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് ബ്രസീല്‍ താരത്തിന് പരിക്ക് ഏറ്റത്. പരിക്ക് കാരണം കളി പൂർത്തിയാക്കാതെ നെയ്‌മര്‍ മൈതാനം വിടുകയായിരുന്നു. അകെ 12 മിനിറ്റ് മാത്രമാണ് താരം കളിച്ചത്.

    കളിക്കുന്നതിനിടെ കാല്‍ മസിലിന് വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ താരം മത്സരം മതിയാക്കി നെയ്‌മർ പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ പരിക്ക് അത്ര സരമുള്ളതെല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പി എസ് ജിയുടെ മത്സരത്തില്‍ നെയ്‌മര്‍ കളിക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണില്‍ പരിക്ക് പറ്റിയ നെയ്മര്‍ക്ക് കോപ്പ അമേരിക്ക മല്‍സരം കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

    അതേസമയം, നൈജീരിയ -  ബ്രസീൽ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad