Header Ads

  • Breaking News

    യുവതിയുടെ മരണ വിവരമറിഞ്ഞ് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു


    യുവതിയുടെ മരണ വിവരമറിഞ്ഞ് ഭർത്താവ് അജ്മൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. അജ്മലിന്റെ ഭാര്യ തെസ്നി മൻസിലിൽ അഫ്ബീന ഈ മാസം 20 ന് സന്ധ്യക്ക് വീട്ടിൽ വെച്ച് സ്വയം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 80% ത്തോളം പൊള്ളലേറ്റ യുവതിയെ ഉടൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പരിയാരത്തെക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അഫ്‌ബീന മരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad