Header Ads

  • Breaking News

    റെക്കോർഡ് തകർത്ത് ഷഓമി : കഴിഞ്ഞ ഏഴു ദിവസത്തിനിടെ ഇന്ത്യയിൽ നിന്ന് നേടിയത് കോടികളുടെ വരുമാനം


    രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഷഓമി കഴിഞ്ഞ ഏഴു ദിവസത്തിനിടെ ഇന്ത്യയിൽ നിന്ന് നേടിയത് കോടികളുടെ വരുമാനമാണ്. ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട്, മി.കോം എന്നിവിടങ്ങളിലായി നടന്ന ദീപാവലി വിത്ത് മി വിൽപനയ്ക്കിടെ വെറും 7 ദിവസത്തിനുള്ളിൽ 53 ലക്ഷം ഷിയോമി ഉപകരണങ്ങളാണ് വിറ്റുപോയത്. സ്മാർട് ഫോണുകൾ മാത്രമല്ല, കമ്പനിയുടെ വൈവിധ്യമാർന്നതും വളരുന്നതുമായ പോർട്ട്‌ഫോളിയോയുടെ ഭാഗമായ മി ടിവികളും മറ്റ് ഐഒടി ഉൽപന്നങ്ങളും ഉൾപ്പെടുന്നു.
    ആമസോണിലും ഫ്ലിപ്കാർട്ടിലും ദീപാവലി വിത്ത് മി വിൽപന ആരംഭിച്ചതിനുശേഷം ഓരോ മിനിറ്റിലും 525 ഉപകരണങ്ങൾ വിറ്റഴിച്ചതായി അടുത്തിടെ നടത്തിയ ഒരു ട്വീറ്റിൽ ഷഓമി അവകാശപ്പെട്ടു. 

    വിറ്റ 53 ലക്ഷം ഷഓമി ഉപകരണങ്ങളിൽ 38 ലക്ഷത്തിലധികം സ്മാർട് ഫോണുകളാണ്. കഴിഞ്ഞ വർഷത്തെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ 50 ശതമാനത്തിലധികം വളർച്ചയും ഏത് ബ്രാൻഡിന്റെയും ഏറ്റവും വലിയ ദീപാവലി വിൽപനുമാണിത്.
    ഫ്ലിപ്കാർട്ട്, ആമസോൺ ഇന്ത്യ, മി.കോം എന്നിവിടങ്ങളിലായി ദീപാവലി വിത്ത് മി വിൽപ്പനയ്ക്കിടെ 25 ലക്ഷത്തിലധികം മി ടിവി യൂണിറ്റുകൾ വിറ്റതായി ഷഓമി വെളിപ്പെടുത്തി. മി എൽഇഡി ടിവി 4 എ പ്രോ 32, മി ടിവി 4 സി 32 ഇഞ്ച് മോഡൽ, മി എൽഇഡി ടിവി 4 എക്സ് പ്രോ 55 ഇഞ്ച് മോഡൽ എന്നിവയാണ് വിൽപനയ്ക്കിടെ വാങ്ങിയ ഏറ്റവും പ്രശസ്തമായ മി ടിവികൾ.


    ദീപാവലി വിത്ത് മി വിൽപനയ്ക്കിടെ നിരവധി ജനപ്രിയ റെഡ്മി സ്മാർട് ഫോണുകൾ ആവേശകരമായ കിഴിവുകളും ഓഫറുകളും നൽകി. ഉദാഹരണത്തിന്, റെഡ്മി നോട്ട് 7 പ്രോ 11,999 രൂപയ്ക്ക് ലഭ്യമായിരുന്നു, റെഡ്മി കെ 20 20,000 രൂപയിൽ താഴെയാണ് വിറ്റിരുന്നത്. ഇപ്പോഴും ജനപ്രിയമായ പോക്കോ എഫ് 1 14,999 രൂപയ്ക്കാണ് വിറ്റത്.
    ദീപാവലി വിത്ത് മി വിൽപനയുടെ തുടക്കത്തിൽ ഷഓമി തങ്ങളുടെ എംഐ ബാൻഡ്, മി എയർ പ്യൂരിഫയർ 2 എസ്, മി സെക്യൂരിറ്റി ക്യാമറ എന്നിവ അതത് വിഭാഗങ്ങളിൽ ബെസ്റ്റ് സെല്ലറാണെന്ന് അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ച അവസാനിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവ സീസൺ വിൽപനയിൽ ആമസോണും ഫ്ലിപ്കാർട്ടും ഏറ്റവും കൂടുതൽ വിൽപന നേടി. രണ്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കും ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്ന് ഉയർന്ന ഡിമാൻഡാണ് ലഭിച്ചത്. ഇന്ത്യയിലെ 99.4 ശതമാനം പിൻ കോഡുകളിൽ നിന്നാണ് ഓർഡറുകൾ ലഭിച്ചതെന്ന് ആമസോൺ അവകാശപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad