പഴയങ്ങാടിയിൽ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
പഴയങ്ങാടി:
വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാട്ടൂല്‍ സെന്ററില്‍ ചര്‍ച്ച് റോഡില്‍ കടവത്ത് കുന്നുമ്മല്‍ ഹൗസില്‍ ഉള്ളിന്റെവിടെ ശബാനയെ(16) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം ഏഴോടെ കിടപ്പ് മുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.മുട്ടത്തെ സ്വകാര്യ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.പുതിയങ്ങാടി സ്വദേശി എം.വി.മുഹമ്മദലി- കുഞ്ഞാമിന ദമ്ബതികളുടെ മകളാണ്. ഏക സഹോദരി ഫാത്തിമ.
ليست هناك تعليقات
إرسال تعليق