Header Ads

  • Breaking News

    ചമ്രവട്ടം പാലം അഴിമതി: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോൺഗ്രസ്



    മന്ത്രി ജലീലിന് അഴിമതിയിൽ പങ്കുണ്ടോ എന്നതുൾപ്പെടെ അന്വേഷണ വിധേയമാക്കണമെന്ന് ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് വി.വി പ്രകാശ്


     മലപ്പുറം പൊന്നാനി ചമ്രവട്ടം പാലം നിർമ്മാണ അഴിമതിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോൺഗ്രസ്. വിഷയത്തിൽ മന്ത്രി ജലീലിന് പങ്കുണ്ടോ എന്നതുൾപ്പെടെ അന്വേഷണ വിധേയമാക്കണമെന്നും ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് വി.വി പ്രകാശ് ആവശ്യപ്പെട്ടു.
    പൊന്നാനി ചമ്രവട്ടത്ത് ഭാരതപ്പുഴയുടെ കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണത്തിന് കരാർ നൽകിയതിലെ അഴിമതി സംബന്ധിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ചമ്രവട്ടം പാലത്തിൻറെ അപാകതകൾ ചൂണ്ടിക്കാട്ടിയും കർമ്മ റോഡിന്റെ തകർച്ച സംബന്ധിച്ചും ഏറെക്കാലമായി പ്രതിഷേധമുയർന്നിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് കോൺഗ്രസ് ആവശ്യം.
    മന്ത്രി കെ.ടി ജലീലിന്റെ മണ്ഡലത്തിലെ അഴിമതി സംബന്ധിച്ച് ഉദ്യോഗസ്ഥ തല അന്വേഷണത്തിന് പുറമെ സമഗ്രമായ അന്വേഷണം നടക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. 35 കോടിയുടെ അഴിമതിയാണ് കേസിൽ ആരോപിക്കപ്പെടുന്നത്.


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad