Header Ads

  • Breaking News

    ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണം; ചില ദുരൂഹതകളുണ്ട്: ഡിജിപി ലോക്നാഥ് ബെഹറ



    തിരുവനന്തപുരം : കരമനയിലെ ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തിൽ  ചില ദുരൂഹതകളുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹറ.   ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ   അന്വേഷണം നടക്കുകയാണ്. കമ്മീഷണറുമായി കേസ് സംബന്ധിച്ച് ചർച്ച നടത്തി. കൊലപാതകമാണോ എന്ന കാര്യം അന്വേഷണത്തിനുശേഷമെ പറയാനാകുവെന്നും ഡിജി പി തിരുവനന്തപുരത്ത് പറഞ്ഞു. 

    ഇതിനെ കൂടത്തായി േകസുമായി താരമമ്യപ്പെടുത്തേണ്ടതില്ലെന്നും ഡി.ജി.പി തിരുവനന്തപുരത്ത് പറഞ്ഞു. തിരുവനന്തപുരം കരമന കുളത്തറയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയതോടെയാണ് അന്വേഷണം മുറുകിയത്. പല കാലങ്ങളിലായി കുടുംബത്തിലെ ഏഴു പേരാണ് മരിച്ചത്. കരമന കാലടി കൂടത്തിൽ  ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചവർ. 

    ഇവരുടെ മരണശേഷം കുടുംബവുമായി ബന്ധമില്ലാത്ത രണ്ട് പേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം. കുടുംബത്തിലെ കാര്യസ്ഥൻ വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് പരാതി. വ്യാജ ഒസ്യത്ത് തയാറാക്കിയത് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നഗരത്തിന്റെ പലഭാഗങ്ങളിലായി ഇവർക്ക് സ്ഥലമുണ്ട്. ഏകദേശം 200 കോടിയുടെ സ്വത്ത് ഉണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ആരോഗ്യത്തോടെ ജീവിച്ചിരുന്നവർ പെട്ടെന്ന് ഒരു ദിവസം വീട്ടിൽ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. കാര്യസ്ഥൻ ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നാണ് ആരോപണം. 
     

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad