Header Ads

  • Breaking News

    ഓപ്പറേഷന്‍ പി ഹണ്ടിംഗില്‍ പൊലീസ് പുറത്തുവിട്ടത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ : അശ്ലീലത പങ്കുവെയ്ക്കുന്ന പാക് ഗ്രൂ പ്പുകളില്‍ മലയാളികളും



    തിരുവനന്തപുരം : 
    സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി.ഹണ്ടിംഗില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവെക്കുന്ന, പാകിസ്താനികള്‍ അഡ്മിന്‍മാരായ സാമൂഹികമാധ്യമ ഗ്രൂപ്പുകളിലും മലയാളികള്‍ അംഗങ്ങളെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികചൂഷണം തടയാന്‍ സംസ്ഥാന പോലീസ് ആരംഭിച്ച പ്രത്യേകവിഭാഗം ഇന്റര്‍പോളിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇതു വ്യക്തമായത്. അഞ്ചുലക്ഷത്തോളം പേര്‍ അംഗങ്ങളായ ഗ്രൂപ്പുകളില്‍ സംസ്ഥാനത്തുനിന്നുള്ള ഒട്ടേറെപ്പേരുണ്ട്. ഗ്രൂപ്പ് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന പോലീസ് ഇന്റര്‍പോളിന് കൈമാറിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad