താവം മേൽപ്പാലത്തിൽ വിള്ളൽ : വിദഗ്ദ സംഘം പരിശോധിക്കണം: ടി.വി.രാജേഷ് എം.എൽ എ
താവം മേൽപ്പാലം വിദഗ്ദ സംഘത്തെ കൊണ്ട് പരിശോധിക്കണമെന്നാശ്യപ്പെട്ട് ടി.വി രാജേഷ് എം.എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും കെ.എസ്.ടി.പി ചീഫ് എഞ്ചിനീയർക്കും നൽകി.
പിലാത്തറ -പാപ്പിനിശ്ശേരി കെ എസ് ടി.പി റോഡിൽ താവം റയിൽവേ മേൽപാലത്തിന്റെ പഴയങ്ങാടി ഭാഗത്തുള്ള അപ്രോച്ച് റോഡിനെയും തുണിനെയും ബന്ധിപ്പിക്കുന്ന സ്ലാബിന്റെ അടിഭാഗത്ത് ചെറിയ വിള്ളൽ രൂപപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്
വിദഗ്ദ സംഘത്തെ ഉപയോഗപ്പെടുത്തി എത്രയും വേഗത്തിൽ പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടത്.
കെ.എസ്.ടി.പിയുടെ എക്സി.എഞ്ചിനിയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എം എൽ എ യുടെ നിർദേശപ്രകാരം ഇന്ന് പ്രാഥമിക പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. പരിശോധനയുടെ അടിസ്ഥാനത്തിൽ വിദഗ്ധ സംഘത്തെ ഉപയോഗിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് കെ.എസ്ടിപി എക്സിക്യൂട്ടീവ് എഞ്ചിനിയർ മനീഷ വി.എസ് പറഞ്ഞു. അസിസ്റ്റന്റ് എഞ്ചിനീയർമാരായ ഷീല ചോരൻ, മധു, എന്നിവരും പാലം പരിശോധന സംഘത്തിൽ ഉണ്ടായി.
No comments
Post a Comment