Header Ads

  • Breaking News

    കണ്ണൂരിൽ സഹപാഠികളായ വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്ത നിലയിൽ.

    ചക്കരക്കല്ലിൽ അപ്പക്കടവിലാണ് ദാരുണമായ സംഭവം.
    ചെമ്പിലോട് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ തലമുണ്ടയിലെ അശോകൻ –  സുനിത ദമ്പതികളുടെ ഏകമകൾ അഞ്ജലി, കാഞ്ഞിരോട് ശ്രീലയത്തിൽ സതീശൻ – ബിന്ദു ദമ്പതികളുടെ മകൾ ആദിത്യ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

    ക്ലാസ് ഉച്ചയോടെ കഴിഞ്ഞ് അഞ്ജലിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇവർ. സന്ധ്യയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
    ഉടൻ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    No comments

    Post Top Ad

    Post Bottom Ad