കണ്ണൂര്‍ പഴയങ്ങാടി പയ്യന്നൂര്‍ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ പിന്‍വാങ്ങുന്നു
കണ്ണൂര്‍, പയ്യന്നൂര്‍ റൂട്ടില്‍ പഴയങ്ങാടി വഴി ഓടുന്ന കെ. എസ്. ആര്‍. ടി. സി ബസ്സുകള്‍ പൂര്‍ണ്ണമായും പിന്‍വാങ്ങുന്നു. കഴിഞ്ഞ ദിവസം ഈ റൂട്ടില്‍ ഒരു കെ. എസ്. ആര്‍. ടി. സി ബസ്സും സര്‍വ്വീസ് നടത്തിയില്ല. പി. എസ്. സി പരീക്ഷയുണ്ടായിരുന്നതിനാല്‍ ബസ്സുകളിലെല്ലാം തിരക്കുണ്ടായിട്ടും കെ. എസ്. ആര്‍ .ടി. സിയുടെ അസാന്നിധ്യം വ്യാപക ആക്ഷേപത്തിനിടയാക്കി. ഏതാനും മാസങ്ങളായി മൂന്ന് ബസ്സുകളാണ് റൂട്ടില്‍ കെ. എസ്. ആര്‍. ടി. സി ഓടിച്ചിരുന്നത്. അതില്‍ പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നുള്ള ഒരു ബസ്സ് ഓടാതായിട്ട് രണ്ടാഴ്ചയായി. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നുള്ള രണ്ട് ബസ്സുകളാണ് ശനിയാഴ്ച ഓടാതിരുന്നത്. പലപ്പോഴും ട്രിപ്പ് മുടക്കവും പതിവായിരുവെന്ന് നാട്ടുകാര്‍ പറയുന്നു. നോട്ടിഫൈഡ് റൂട്ടായും തുടര്‍ന്ന് ദേശസാൽകൃതമായും കണ്ണൂര്‍, പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടിനെ മാറ്റുമെന്ന് ജനപ്രതിനിധികളും ഭരണാധികാരികളും പലതവണ പ്രഖ്യാപിച്ചിരുന്നെങ്കിലും എല്ലാം പാഴാകുകയാണ്. കഴിഞ്ഞ വര്‍ഷം 11 ബസ്സുകള്‍ ചെയിന്‍ സര്‍വ്വീസായി ഏതാനും ആഴ്ചകള്‍ സര്‍വ്വീസ് നടത്തിയെങ്കിലും പിന്നീട് ഘട്ടം ഘട്ടമായി അതും നിലച്ചു. ദേശീയപാതയെ അപേക്ഷിച്ച് പയ്യന്നൂരിലേക്ക് പഴയങ്ങാടി, പിലാത്തറ വഴി ആറുകിലോമീറ്ററോളം ദൂരം കുറവുണ്ട്.
No comments
Post a Comment