Header Ads

  • Breaking News

    റീച്ചാര്‍ജ് കൂപ്പണുകള്‍ക്കൊപ്പം ഫ്രീഡേറ്റയും; റീച്ചാര്‍ജുകള്‍ക്ക്  മാറ്റം വരുത്തി ജിയോ

    രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ഇതര നെറ്റ്‌വര്‍ക്കിലേക്കുള്ള ഫോണ്‍ കോളുകള്‍ക്ക് മിനിറ്റിന് ആറു പൈസ നിരക്കില്‍ ചാര്‍ജ് ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജിയോ ഫ്രീകോള്‍ അവസാനിപ്പിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.  ഐയുസി (ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ്) ആയാണ് ഉപഭോക്താക്കളില്‍ നിന്നും ജിയോ ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് പണം ഈടാക്കുമെന്ന് അറിയിച്ചത്. ജിയോയുടെ പ്ലാനുകള്‍ക്കൊപ്പം ഇനി ഐയുസി റീച്ചാര്‍ജ് കൂപ്പണുകള്‍കൂടി വാങ്ങേണ്ടതുണ്ട്. ഈ റീച്ചാര്‍ജ് കൂപ്പണുകള്‍ക്കൊപ്പം ഫ്രീഡേറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

    ഐയുസി വൗച്ചര്‍

    ഇനിമുതല്‍ എല്ലാ ജിയോ ഉപയോക്താക്കളും നിലവിലുള്ള പ്ലാനിനൊപ്പം ഐയുസി ടോപ്പ് അപ്പ് വൗച്ചര്‍ കൂടി വാങ്ങണം. റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഇത് പ്ലാനിനൊപ്പം ചേരും. ഈമാസം പത്തുമുതലാണ് ഐയുസി ചാര്‍ജ് ഈടാക്കി തുടങ്ങിയത്. ട്രായ് ഐയുസി ചാര്‍ജ് അവസാനിപ്പിക്കുന്നതുവരെ റീചാര്‍ജ് പ്ലാനിനൊപ്പം ഈ നിരക്കും ജിയോ ഈടാക്കും.

    നാല് പ്ലാനുകള്‍

    നാല് തരത്തിലുള്ള ഐയുസി പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. പത്ത്, ഇരുപത്, അമ്പത്, നൂറ് രൂപകളുടെ ഐയുസി പായ്ക്കുകള്‍ ജിയോ നല്‍കുന്നുണ്ട്. ജിയോ ഒഴികെ മറ്റ് സിമ്മുകളിലേക്ക് ഫോണ്‍കോള്‍ ചെയ്യണമെങ്കില്‍ ഇനി ഐയുസി റീചാര്‍ജും ചെയ്തിരിക്കണം. പത്ത് രൂപയുടെ ഐയുസി റീചാര്‍ജാണ് ചെയ്യുന്നതെങ്കില്‍ 124 മിനിറ്റും 20 രൂപയുടേതിന് 249 മിനിറ്റും അമ്പത് രൂപയുടേതിന് 656 മിനിറ്റും 100 രൂപയുടെതിന് 1362 മിനിറ്റും സംസാരിക്കാം.


    No comments

    Post Top Ad

    Post Bottom Ad