ആന്‍ഡ്രോയിഡില്‍ ഗുരുതര പിഴവ്; ബാധിക്കുക ഈ സ്മാര്‍ട്ട്ഫോണുകളെ...
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഗുരുതര പിഴവ് കണ്ടെത്തി ഗൂഗ്ള്‍. ഹാക്കര്‍മാര്‍ക്ക് ഫോണുകളില്‍ പൂര്‍ണമായും കടന്നു കയറാന്‍ കഴിയുന്ന തരത്തിലുള്ള പിഴവാണ് ഉണ്ടായിരിക്കുന്നത്. 11സ്മാര്‍ട്ട്ഫോണുകളില്‍ പ്രശ്നമുണ്ടായെന്നാണ് കണ്ടെത്തല്‍.
ഗുഗ്ള്‍, വാവേയ്, ഷവോമി, ഒപ്പോ, മോട്ടറോള, എല്‍.ജി, സാംസങ് തുടങ്ങിയ കമ്ബനികളുടെ ഫോണുകളിലാണ് പിഴവ് കണ്ടെത്തിയത്. സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് നല്‍കി പിഴവ് പരിഹരിക്കുമെന്നാണ് ഗൂഗ്ള്‍ അറിയിച്ചിരിക്കുന്നത്. പിഴവ് മൂലം ആപ്പുകളിലൂടെയോ ക്രോം ബ്രൗസറിലൂടെയോ ഫോണിലേക്ക് കടന്നു കയറാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്നാണ് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്.
സുരക്ഷാ പിഴവുണ്ടായ ഫോണുകള്‍
- പിക്സല്‍ 2-ആന്‍ഡ്രോയിഡ് പൈ, ആന്‍ഡ്രോയിഡ് 10 പ്രിവ്യു വേര്‍ഷന്‍
- വാവേയ് p20
- ഷവോമി റെഡ്മി 5A
- ഷവോമി റെഡ്മി നോട്ട് 5
- ഷവോമി എം.ഐ എ1
- ഒപ്പോ എ3
- മോട്ടോ സെഡ് 3
- സാംസങ് ഗാലക്സി എസ് 7
- ഒറിയോ എല്‍.ജി ഫോണ്‍
- സാംസങ് ഗാലക്സി എസ് 8
No comments
Post a Comment