റെഡ് അലർട്ട് പിൻവലിച്ചുകൊണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: റെഡ് അലർട്ട് പിൻവലിച്ചുകൊണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാല് ജില്ലകളിൽ യല്ലോ അലർട്ടും ഒരു ജില്ലയിൽ ഓറഞ്ച് അലർട്ടുമുണ്ട്.ഇടുക്കിയിലാണ് ഓറഞ്ച് അലർട്ട്.നാളെയും ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രവചിച്ചിരിക്കുന്നു. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളിൽ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ല.
പത്തനംതിട്ട, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. നേരത്തെ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമാകാൻ സാധ്യതയെന്നായിരുന്നു അറിയിപ്പ്. ബംഗാൾ ഉൾക്കടലിലും ന്യൂനമർദ സാധ്യതയുണ്ടെന്നും സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയെന്നുമായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നത്. ഇന്ന് അതിതീവ്രമായ മ്‌ഴയും നാളെ മുതൽ മൂന്ന് ദിവസങ്ങളിൽ അതിശക്തമായ മഴയും പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ഉണ്ടായിരുന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറുന്നതിനൊപ്പം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സാധ്യതയുമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമായി പറഞ്ഞിരുന്നത്.
www.ezhomelive.com
No comments
Post a Comment